Monday, May 16, 2022

Panchakshara Mahathmyam(Malayalam)

 

പഞ്ചാക്ഷര മാഹാത്മ്യം(Malayalam)

The greatness  of Panchakshara(Namashivaya)

 

Translated by

P.R.Ramachander

 


സര്വ്വജ്ഞനും ത്രിഗുണങ്ങള്ക്ക് അതീതനും ആയ ഈശ്വരന്ഓം എന്ന ഏകാക്ഷരത്തില്അധിവസിക്കുന്നു.

The omnipotent   who is beyond all qualities is living  in the one letter “Om”

 

'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്വാച്യ വാചക ഭാവത്തില്വര്ത്തിക്കുന്നു.

 

In the five letter  “Panchakshara”, God who is the  pancha brahmam , is present in active and expressive form

 

നമഃ ശിവായ ഭീമായ

ശങ്കരായ ശിവായ തേ

ഉഗ്രോളസി സര്വ്വഭൂതാനാം

നിയന്തായച്ഛിവോസിനഃ

 

The very great “Namashivaya”

Is yours oh Shiva  , Oh Sankara,

It binds all  elements

Controls    breath  and all your actions

 

" നമഃശിവായ " എന്ന പഞ്ചാക്ഷരത്തിന്റെ മാഹാത്മ്യം വാക്കുകള്കൊണ്ട് വിശദീകരിക്കാന്സാധിക്കില്ല. മന്ത്രം ഉരുവിട്ട് ജപിച്ച് അതില്നിന്ന് കിട്ടുന്ന ആനന്ദം അനുഭവിച്ചു തന്നെ അറിയണം.

 

You cannot describe the greatness  of Namashivaya by mere words.You have to chant it and yourself feel that joy that  you get of it

 

ശ്രുതി(വേദം)യിലും ശൈവശാസ്ത്രത്തിലും ഷഡക്ഷരത്തോടു കൂടിയ, മോക്ഷം പ്രദാനം ചെയ്യുന്ന 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിന് വളരെ പ്രാധാന്യം നല്കിയിരിക്കുന്നു. വേദസാരമാണ് മന്ത്രം. 

 

In Vedas   and the science of Shaiva, the “Om Namashivaya  , the six lettered word along with one more letter has been given lot of importance .It is the essence of Vedas

 

സര്വ്വവിദ്യകളുടെയും ബീജമായ ഷഡക്ഷരം ആദ്യമന്ത്രമാണ്. ആല്വൃക്ഷത്തിന്റെ വിത്തുപോലെ സൂക്ഷ്മമായതും മഹത്തായ അര്ത്ഥത്തോടുകൂടിയതും ആണ് 'നമഃ ശിവായ' എന്ന മന്ത്രം.

 

The six letter one  is the root of all knowledge  and is its first chant.It is as tiny as seed of the  banyan tree but with very great  meaning and importance

 

സര്വ്വജ്ഞനും ത്രിഗുണങ്ങള്ക്ക് അതീതനും ആയ ഈശ്വരന്ഓം എന്ന ഏകാക്ഷരത്തില്അധിവസിക്കുന്നു. 'നമഃ ശിവായ' എന്ന പഞ്ചാക്ഷരത്തില്പഞ്ചബ്രഹ്മ സ്വരൂപനായ ഭഗവാന്വാച്യ വാചക ഭാവത്തില്വര്ത്തിക്കുന്നു.

 

The God  who knows all and who is beyond the three  types of characters is living in the  one letter  “Om”And in the five letter word “Namashivaya”, the god who has of Pancha Brahma is there   in  the active form of a sentence

 

പ്രാപഞ്ചിക ദുഃഖങ്ങളില്നിന്ന് മഹാദേവന്മോചനം നല്കുന്നു. ഏതു രീതിയിലാണോ ഔഷധം രോഗശമനം വരുത്തുന്നത് അതുപോലെ ലോക  ജീവിതത്തിലെ ദോഷങ്ങളെല്ലാം ഭഗവാന്ഇല്ലാതെയാക്കുന്നു. സര്വ്വജ്ഞനും പരിപൂര്ണ്ണനും ആയ സദാശിവന്സംസാര സമുദ്രത്തില്നിന്ന് തന്റെ ഭക്തനെ കരകയറ്റുന്നു.

 

It makes Mahadeva free  from worldly sorrow  .It is just like medicine which cures sickness, that God removes all  the defects of the worldly life.Sadha shiva   who is complete and knows everything saves the devotee from the  ocean of samsara

 

ആദിമദ്ധ്യാന്തരഹിതനും പരിപൂര്ണനും ആയ ശിവന്റെ നാമത്തോടുകൂടി ഉണ്ടായതാണ് പഞ്ചാക്ഷര മന്ത്രവും ഷഡക്ഷര മന്ത്രവും. വളരെ ശ്രദ്ധയോടുകൂടി നാമം ജപിക്കേണ്ടതാണ്. ഹൃദയത്തില്ഷഡക്ഷരവും പഞ്ചാക്ഷരവും ഉള്ള ഒരു ഭക്തന് മറ്റു മന്ത്രങ്ങളൊന്നും ആവശ്യമില്ല വളരെ പരിശുദ്ധമായ മന്ത്രമാണ് ഇത്.

 

It is with name of shiva   who does not  have beginning , middle and end and who is complete that the five and six letter manthra  took shape.  It is with very special care that these names have to be chantedTo a devotee who has five and six letter manthra in his heart  , there is no need to have any other manthra.They are  very pure manthras

 

ഒരു ഭക്തന്റെ ജീവിതം സാര്ത്ഥമാകുവാന്ഷഡക്ഷര മന്ത്രം നമസ്കാര സമന്വിതം ഭഗവാന് സമര്പ്പിച്ചാല്മതി. മൂര്ഖനോ പണ്ഡിതനോ നീചജാതിക്കാരനോ ആര്ക്കായാലും പഞ്ചാക്ഷരം ജപിച്ചാല്  പാപവിമുക്തനാകാം.

 

The six letter manthra makes the life of a devotee very meaningful.All that we need to do is to approach gdd with salutation

Whether he is a boor or scholar or low caste person all these people can chant five letter manthra and get rid  of their sins

 

മനോ വാക് കര്മ്മങ്ങളാല്ദുഷിതന്മാരും നിന്ദകരും കൃതഘ്നരും കള്ളം പറയുന്നവരും വക്രബുദ്ധികളും പഞ്ചാക്ഷരീ മന്ത്രം ജപിച്ചാല്ശിവഭക്തരായി തീരും. അപ്പോള്പ്രാപഞ്ചിക ദുഃഖത്തില്നിന്ന് കരകയറാനും സാധിക്കും.

 

Those who have a spoilt mind, speech or body, who are bad  or who do not  know  thankfulness  or those who tell lies, who have evil  brain all these if they chant five letteed manthra , they will become  devotees of shiva and at that time they would be able to save themselves   from worldly sorrows

 

തപസ്സ്, യജ്ഞം, വ്രതം എന്നിവയേക്കാള്ശ്രേഷ്ഠമാണ്. മമതാബന്ധം ഉള്ളവനും ലൗകിക ജീവിതത്തില്വിരക്തി വന്നവനും പഞ്ചാക്ഷര ജപം കൊണ്ട് മുക്തി ലഭിക്കും.

 

It is greater than penance  , fire sacrifice and rituals, those who have feeling of self and those who have detached  feeling towards family life, would get salvation by chant of the five lettered manthra.

 

ഗുരുവിന്റെ ഉപദേശത്തോടുകൂടിയും ഉപദേശംഇല്ലാതെയും പഞ്ചാക്ഷരം ജപിക്കാമെങ്കിലും ഗുരൂപദേശത്തോടുകൂടി ജപിക്കുന്നതാണ് അത്യുത്തമം.

 

Though the five lettered manthra can be chanted with or without   teaching of the guru, it is superior to chant it with guru’s teaching

 

പഞ്ചാക്ഷരപ്രഭാവത്താല്വേദജ്ഞരും മഹര്ഷിമാരും ലോകത്ത് ശാശ്വത ധര്മ്മങ്ങള്പ്രചരിപ്പിക്കുന്നു. വിരലുകള്ഉപയോഗിച്ച് ജപസംഖ്യ കണക്കാക്കാം. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്ഉപയോഗിച്ചുള്ള നാമജപം വളരെ ഉത്തമമാണ്. ദേവാലയങ്ങളിലിരുന്നോ സമീപ പ്രദേശങ്ങളിലിരുന്നോ നാമം ജപിക്കുന്നത് വിശിഷ്ടമാണ്."

 

  Due to the  power of  the five letter chant the vedic pundits   and great sages , teach the concept of permanent   dharma

You can count using fingers  but it is great to use chain of 108 Rudraksha beads,It is specially good if we  chant sitting in temple or nearby places

 

പടിഞ്ഞാറോട്ട് മുഖം തിരിഞ്ഞിരുന്ന് ജപിക്കുന്നത് ധനം നല്കുന്നു. വടക്കോട്ട് തിരിഞ്ഞിരുന്ന് ജപിച്ചാല്ശാന്തി ലഭിക്കും. തെക്കോട്ട് തിരിഞ്ഞിരിക്കുന്നത് ആഭിചാരികമാണ് (നിന്ദ്യം) തലമുടി കെട്ടാതെയും  കരഞ്ഞുകൊണ്ടും നാമം ജപിക്കരുത്. ദേവീസമേതനായ ശിവഭഗവാനെ മനസ്സില്പ്രതിഷ്ഠിച്ച് പഞ്ചാക്ഷരം ജപിക്കണം. പ്രവര്ത്തികളിലേര്പ്പെടുമ്പോഴും നില്ക്കുമ്പോഴും നടക്കുമ്പോഴും അശുദ്ധനായാലും ശുദ്ധനായാലും പഞ്ചാക്ഷര മന്ത്രം നല്ല ഫലം നല്കും. പഞ്ചാക്ഷരമന്ത്രത്തിന്റെ മാഹാത്മ്യം മഹാദേവന്തന്നെ ദേവിയോട് പറഞ്ഞതാണ്.

 

Chanting facing west gives you wealth, chanting facing north gives you peace. Chanting facing south is black magic and should not be done,Without tying  hair or when crying , you should not chant names of god
 You should think  in the  mind of lord Shiva with goddess parvathy and chant

Even if you chant it during work, standing, walking or not clean or clean, the five lettered chant grants results

Lord shiva himself taught the greatness of five lettered chant to goddess  parvathi

ഓം നമഃശിവായ🔱🙏Om Namashivaya

No comments: