മുത്തശ്ശിരാമായണം (Full)
Muthassi Ramayanam
Grand mother Ramyana
By
Pattayil Prabhakaran
Translated by
P.R.Ramachander
പുരാണകഥകളും ധാർമ്മിക സന്ദേശങ്ങളും തലമുറകളിൽനിന്ന് തലമുറകളിലേക്ക് മുത്തശ്ശിക്കഥകളിലൂടെ പകർന്നുവന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. ഇടക്കാലത്ത് ആ നല്ല സമ്പ്രദായത്തിന് ഊനം തട്ടിയത് നമ്മുടെ സാംസകാരിക മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണല്ലോ. ആ പഴയ പാരമ്പര്യത്തെ അനുസ്മരിപ്പിക്കാനും അതുവഴി പുതിയ തലമുറയെ നല്ല വഴിക്കു നയിക്കാനും ഈ മുത്തശ്ശിരാമായണം പ്രയോജകീഭവിക്കും എന്ന പ്രത്യാശയോടെ ഈ ലഘുകൃതി അവതരിപ്പിക്കുന്നു. ബാലഗോകുലം കോഴിക്കോട് മഹാനഗർ അദ്ധ്യക്ഷനും പ്രസിദ്ധ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രകാരനുമായ ശ്രീ പട്ടയിൽ പ്രഭാകരനാണ് ഈ ലഘുകൃതി തയ്യാറാക്കിയത്. അദ്ദേഹത്തോടുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്.
(We had a tradition of spreading Puranas and Dharmic Doubts through “Grand mother stories”.Due to this tradition getting affected now a days, our cultural tradition has greatly been affected,To bring to your memory that old great tradition, and by that guide the modern generation, this “Grandmother Ramayana” would be useful..With this desire the author of this great story ispublishing this story,This is written by Sri Pattayil Prabhakaran who is famous orator of spiritual matters as well as a scientist.This Has been prepared due to our indebtedness to this great author)
Hear this great story https://www.youtube.com/playlist?list=PL3yvF-5cLBRhZ0jPjAiWNK345n92qISxG
ബാലകാണ്ഡം
Bala Kandam
The chapter of Boys
വെറ്റിലചെല്ലമെടുത്തു - വെച്ചു
മുത്തശ്ശിയൊന്നു മുറുക്കി
കണ്ണടച്ചൊന്നു ജപിച്ചു - പിന്നെ
മുത്തശ്ശി പാടിത്തുടങ്ങി
Vethrila chellameduthu-vechu
Muthassiyonnu Murukki
Kannadachu onnu japichu-pinne
Muthassi paadi thudangi
After keeping aside the Thamboola box,
Muthassi, chewed the paan
Closed her eyes and Chanted-Then
Muthassi started singing
രാമാ ഹരേ ജയാ രാമ - രഘു
രാമാ ഹരേ ജയാ രാമ
Rama Hare Rama , Raghu
Rama Hare Jaya Ramaa
പണ്ട് ദശരഥ മന്നൻ - മക്ക
ളില്ലാതെ ദുഃഖിച്ച കാലം
പുത്രകാമേഷ്ടി കഴിച്ചു - മക്ക
ളുണ്ടായി നാലുപേരപ്പോൾ
Pandu Dasaratha mannan-makka
Lillathe Dukhicha Kalam
Puthra Kameshti Kazhichu-Makka
Lunadaayi Naalu Perappol
Long at a time when king Dasaratha
Did not have any kids and was sorrowing
He performed Puthra kameshti-he got
Children, four of them
മുത്തശ്ശിയുള്ളം തെളിഞ്ഞു - ചൊല്ലി
രാമാ ഹരേ ജയാ രാമ
Muthassi ullam thelinju -cholli
Rama Hare Jaya Rama
With mind getting cleared, Muthassi told
Rama Hare Jaya Rama
രാമനെപ്പേറ്റുകൗസല്യ -കൈകേ
യിക്കു പിറന്നു ഭരതൻ
ലക്ഷ്മണ ശത്രുഘ്നരല്ലോ - സുമി
ത്ര ക്കുള്ള രണ്ടു സുതന്മാർ
Ramane pethru Kausalya-Kaike
Yikku Pirannu Bharathan
Lakshmana sathrugnarallo- Sumi
Thrakkulla randu suthanmaar
Kausalyya gave birth to Rama,
Bharatha was born to Kaikeyi
Lakshmana and satharugna –oh
Were the children of Sumithra
മുത്തശ്ശികോരിത്തരിച്ചു - ചൊല്ലി
രാമാ
ഹരേ ജയാ രാമ
Muthassi kori tharichu
-Cholli
Ramaa Hare Jaya Rama
Muthasi
tol with ecstasy,
Ramaa Hare Jaya Ramaa
മക്കളിൽ മൂത്തവൻ രാമൻ - സാക്ഷാൽ
വിഷ്ണുവിൻറെയവതാരം
ലക്ഷ്മീഭഗവതിയല്ലോ - ജന
കാത്മജയാകിയ സീത
Makkalil moothavan Raman -Saakshaal
Vishnuvinde Avatharam
Lakshi Bhagawathi yallo-Jana
Kathmajayaakiya Seetha
The eldest among the children was Ramas-
The real incarnation of Lord Vishnu
The Daughter of Janaka Seetha
Was she not Goddess Lakshmi
മുത്തശ്ശികൈയ്യിണ കൂപ്പി - ചൊല്ലി
രാമാ
ഹരേ ജയാ രാമ
Muthassi Kaiyina Koopi –Cholli
Ramaa Hare
Jaya Rama
With
folded hands Muthussi
chanted
Rama Hare Jaya Rama
ബാലകാനാകിയ രാമൻ - ബല
വാനെന്നൊരിക്കൽ തെളിഞ്ഞു
രാക്ഷസന്മാരെയകറ്റി - യാഗ
രക്ഷയും ചെയ്തു മുനിക്കായ്
Baalanaakiya Raman -Bala
Vaanennu orikkal thelinju
Rakshasanmaareyakathi –Yaga
Rakshayum cheithu Munikkai
Rama who was a boy , proved
That he was strong,
By removing the Rakshasas and protecting
The Yaga of a saint
മുത്തശ്ശിയത്ഭുതത്തോടെ - ചൊല്ലി
രാമാ ഹരേ ജയാ രാമ
Muthassi Adbuthathode -Cholli
Ramaa Hare Jaya Rama
Muthassi told with great wonder
Rama Hare Jaya Rama
താടകയേ കൊല ചെയ്തു - ജന
കാലയത്തിങ്കലണഞ്ഞു
വമ്പിച്ച വില്ലു കുലച്ചു - രാമ
ചന്ദ്രനും സീതയെ വേട്ടു.
Thadakaye kola cheithu –jana
Kalayathingal ananju
Vambicha villu kulachu-Rama
Chandranum Seethaye Cettu
He killed Thadaka- Went,
Towards the home of Janaka
Broke the huge boe and
Ramachandra married Sita
മുത്തശ്ശിയൊന്നു നിവർന്നു - ചൊല്ലി
രാമാ
ഹരേ ജയാ രാമ
Muthassi
onnu nivarnu –cholli
Ramaa
Hare Jaya Rama
Muthassi straightened
herself and chanted
Rama Hare Jaya Rama
മറ്റൊരു വില്ലുമായെത്തി മാർഗ്ഗ
മദ്ധ്യത്തിൽ ഭാർഗ്ഗവ രാമൻ
ആ വില്ലു വാങ്ങിക്കുലച്ചു - രാമ
നാമുനിദർപ്പമടക്കി
Mathoru villumayethi
Maarga
Madhyathil
Bhargava Raman
AA
villu vaangi kulachu-Raman
Aa
muni darpamadakki
With
another bow came
In
the middle way
Bharagava Rama\
After taking the bow , he bent it
And
brought under control the pride of that
saint
മുത്തശ്ശികോരിത്തരിച്ചു - ചൊല്ലി
രാമാ
ഹരേ ജയാ രാമ
Muthassi kori tharichu cholli
Rama Hare Jaya Rama
Muthassi became ecstatic, and chanted
Rama Hare jaya Rama
ബാലകാണ്ഡം കഥ പാടി - മെല്ലെ
മുത്തശ്ശിയൊന്നെഴുന്നേറ്റു
ബാലകന്മാരും തൊഴുതു - ചൊല്ലി
രാമാ
ഹരേ ജയ രാമ
Bala
Kandam kadha Paadi-melle
Muthasi
yonu yezhunethu
Balakanmaarum Thozhuthu-cholli
Rama Hare
jaya Rama
Slowly The chapter
of Boys was sung,
And
Muthassi Got up
And
the boys saluted her and told
Rama Hare Jaya Rama
അയോദ്ധ്യാകാണ്ഡം
Ayodhya Kandam
Chapter of Ayodhya
ചെല്ലവുമായുമ്മറത്തു - വന്നു
മുത്തശ്ശി വീണ്ടുമിരുന്നു
ചെല്ലക്കിടാങ്ങളും വന്നു - പിന്നെ
മുത്തശ്ശി പാടിത്തുടങ്ങി.
Chellavumai ummarathu vannu
Muthassi veendum irunnu
Chella kidangalum vannu-Pinne
Muthasi paadi thudangi
With betel box Muthassi again,
Came out to the courtyard
The pet kids also came-then
Muthassi started singing
രാമാ ഹരേ ജയാ രാമ - രഘു
രാമാ
ഹരേ ജയാ രാമ
Ramaa Hare, jays
Rams-Raghu
Rama Hare Jaya Rama
രാമനും സോദരന്മാരും - കൊച്ചു
പുത്തൻ മണവാട്ടിമാരും
കാലത്തിനൊപ്പം വളർന്നു - മെല്ലെ
യൗവ്വനം വന്നു തെളിഞ്ഞു.
Ramanum sodaranmaarum –kochu
Puthan manivaattimaarum
Kaalathinoppam valarnnu-melle
Youvanam vannu thelinju
Rama , his brothers and the new,
Small Wives
Grew up as per time-Slowly
Youth came and they shined.
മുത്തശ്ശിയൊന്നു ചിരിച്ചു - ചൊല്ലി
രാമാ
ഹരേ ജയാ രാമ
Muthassiyonnu chirichu
-Cholli
Rama Hare
jaya Rama
Muthussi smiled
and told
Rama Hare jaya Rama
രാമന് രാജ കിരീടം - നൽകാ
നച്ഛനൊരുങ്ങിയ നേരം
കൈകേയിവന്നു ശഠിച്ചു - വേണ
മിപ്പോഴേ രണ്ടു വരങ്ങൾ
Ramannu raja kireedam –nalkaan
Achan orungiya neram
Kaikeyi vanni sadichu-Venam
Ippozhe randu varangal
When the father got prepaeed,
To give the crown to Rama
Kaikeyi became adamant-Now itself
I want those two boons
മുത്തശ്ശി കൈയ്യും മലർത്തി - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthasi Kayyum malarthi cholli
Rama Hare Jaya Rama
Muthassi turned her palms up and told
Rama Hare Jaya Rama
രാജ്യം ഭരതന് വേണം - നൽകൂ
രാമന് കാനന വാസം
രാജാവ് മോഹിച്ചു വീണു - അയ്യോ
രാമാഭിഷേകം മുടങ്ങി
Rajyam Bharathanu venam –Nalkoo
Ramannu Kanana Vaasam
Rajavu mohichu Veenu-Ayyo
Ramabhishekam Mudangi
The kingdom is needed for Bharatha, give
Rama life in the forest
The king fainted and fell- alas
The crowning of Rama got stopped
മുത്തശ്ശി പൊട്ടിക്കരഞ്ഞു - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi potti karanju-cholli
Rama Hare Jaya Rama
Muthassi wailing and weeping told
Rama Hare Jaya Rama
കാനന വാസത്തിനായി - രാമൻ
കാഷായ വസ്ത്രം ധരിച്ചു
സീതയും കൂടെയിറങ്ങി - തമ്പി
ലക്ഷ്മണനും പുറപ്പെട്ടു
Kanana Vasathinnayi Raman
Kaashaya vasthram Darichu
Seethayum Koode irangi-Thambi
Lakshmananum Purappettu
For living in the forest , Rama
Wore the ochre dress
Seetha also started with him ,The younger brother
Lakshamana also started with them
മുത്തശ്ശി ഗദ്ഗദം പൂണ്ടു - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi gadgadham -Cholli
Rama Hare Jaya Rama
With a stuttering voice , Muthassi told
Rama Hare Jaya Rama
കാട്ടിലലഞ്ഞു നടന്നു - ചെന്ന്
വാൽമീകി തന്നെയും കണ്ടു
ചിത്രകൂടാചലത്തിങ്ക - ലവർ
ചിത്തം തെളിഞ്ഞു വസിച്ചു
Kaattil alanju nadannu chennu
Valmiki Thanneyyum kandu
Chithra koodachalathingal avar
Chitham thelinju vasichu
After wandering in the forest, they went
To Hermitage of Valmiki and saw him
And in in the mountain of Chithra koota
They lived with a very clear mind
മുത്തശ്ശി വീർപ്പൊ ന്നയച്ചു - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi Veerpu onnayachu –Cholli
Rama Hare Jaya Rama
Muthassi once sighed and said
Rama Hare Jaya Rama
മക്കളെച്ചൊല്ലി വിളിച്ചു
മന്നവൻ വീണു മരിച്ചു
അച്ഛൻറെയന്ത്യമറിഞ്ഞു - തല
തല്ലിക്കരഞ്ഞു ഭരതൻ
Makkale cholli vilichu
Mannavan Veenu marichu
Achande anthyam arinju-thala
Thalli karanju Bharathan
Calling and calling his children
The king fell down dead
Knowing abiut the end of his father ,
Bharatha Beat on his head and cried
മുത്തശ്ശിയൊന്നു വിതുമ്പി - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassiyonnu Vithumbi-Cholli
Rama Hare Jaya Rama
Muthassi once sighed and said
Rama Hare Jaya Rama
അഗ്രജനെച്ചെന്നു കണ്ടു - കാട്
വിട്ടുവരേണമെന്നോതി
രാമൻ വരില്ലെന്നറിഞ്ഞു - രാമ
പാദുകം വാങ്ങിത്തിരിച്ചു
Agrajane chennu kandu –kaadu
Vittu varenam yennothi
Raman varillennarinju-Rama
Paadhukam Vaangi thrichu
Going amd meeting his elder brother-he told
Him to leave the forest and come back
Knowing that Rama will not come, he got
Slippers of Rama and came back
മുത്തശ്ശി വീണു വണങ്ങി - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi Veenu vanangi –cholli
Rama Hare jaya Rama
Muthassi fell down and saluted and told
Rama Hare Jaya Rama
പാദുകം വച്ച് നമിച്ചു - രാമ
രാജ്യം ഭരിച്ചു ഭരതൻ
ഭരിച്ച ദുഃഖം പൊറുത്തു - രാമ
നാമം ജപിച്ചു ജനങ്ങൾ
Padhukam vachu namichu –Rama
Rajyam Bharichu Bharathan
Bhaaricha Dukham pporuthu-Rama
Namam japichu Janangal
Keeping the slippers and saluting , Bharatha
Ruled the kingdom of Rama
Stifling very great sorrow, The people
Chanted the Name of Rama
മുത്തശ്ശി കണ്ണ് തുടച്ചു - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi Kannu thudachu-cholli
Rama Hare Jaya Rama
Wiping her eyes Muthachi told
Rama Hare Jaya Rama
ഇങ്ങനെ നല്ലൊരയോദ്ധ്യാ - കാണ്ഡ
മെന്നുപറഞ്ഞു മുത്തശ്ശി
ഉണ്ണികളൊപ്പമിരുന്നു - ചൊല്ലി
രാമാ ഹരേ ജയ രാമ
Ingane nalloru ayodhya –kaanda
Mennu Praranju Muthassi
Unnikaloppamirunnu -cholli
Rama Hare Jaya Rama
Like this is the chapter on Ayodhya
Told Muthassi
And children sat together and told
Rama Hare Jaya Rama
ആരണ്യകാണ്ഡം
Aaranya Kandam
Chapter on Ayodhya
കാട്ടിലണഞ്ഞ രാമൻറെ - കഥ
കേൾക്കണമെന്ന് കിടാങ്ങൾ
മുത്തം കൊടുത്തു ചിരിച്ചു - കൊണ്ടു
മുത്തശ്ശി പാടിത്തുടങ്ങി
Kaattilananja Ramande Kadha,
Kelkkanamennu kidaangal
Muthum koduthu chirichu kondu,
Mthassi paadi thudamgi
The children wanted to hear story,
Of Rama who has entered the forest
Giving them a kiss and laughing
Muthassi continued her singing
രാമാ ഹരേ ജയാ രാമ - രഘു
രാമാ ഹരേ ജയാ രാമ
Rama Hare Jaya Rama-Raghu
Rama, hare jaya Rama
കാട്ടിലെ മാമുനിമാരെ - ചെന്നു
കാണുക നാമെന്നു രാമൻ
സീതയും തമ്പിയുമായി - ചിത്ര
കൂടാചലം വിട്ടിറങ്ങി
Kaattile mamunimaare chennu
Kaanuka naam yennu Raman
Seethayum thambiyumai-chithra
Koodachalam vittu irangi
Rama proposed that they visit
And see the great sages of the forest
And along with sita and his brother,
They got down from Chithra koota mountain
മുത്തശ്ശിയെന്തോ നിനച്ചു - ചൊല്ലി
രാമാ ഹരേ
ജയ രമ
Muthassi yentho ninachu Cholli
Rama Hare
Jaya Rama
Thinking
about some thing, Muthassi told
Ramaa Hare Jaya Rama
കുന്തത്തിലാനയെ കോർത്തു - കുതി
ച്ചെത്തി വിരാധൻ വിഴുങ്ങാൻ
രാമബാണത്താലെ ശാപം - നീങ്ങി
രാക്ഷസൻ വിദ്യാധരനായി
Kundathil aanaye korthu,kuthi-
Chethi Viradhan Vizhunguvaan
Rama Banathaale saapam neengi
Rakshasan Vidhyadharan oil
Carrying an elepant on his spear, Viradha
Jumped and reached there to Swallow
But due to Rma’s arrow , his curse came to an end
And that Rakshasa became a Vidhyadhara
മുത്തശ്ശിമേൽപ്പോട്ടു നോക്കി - ചൊല്ലി
രാമാ ഹരേ ജയ രമ
Muthassi melpottu nokki cholli
Rama Hare Jaya Rama
Muthassi saw above and told
Rama Hare Jaya Rama
ശ്രീരാമദർശനം കിട്ടി - ശര
ഭംഗൻ സമാധിയടഞ്ഞു
രാക്ഷസരെക്കൊന്നു രാമൻ - ദണ്ഡ
കാരണ്യമൊന്നു വിളങ്ങി
Sri Rama darsanam kitti-sara
Bangan Samadhi adanju
Rakshasare konnu Raman-Danda
Karanyam onnu Vilangi
Sarabanga saw Rama in person,
And he attained Samadhi(went to heaven)
Rama killed the Rakshasas and
Dandaka forest shined
മുത്തശ്ശിയുള്ളം തെളിഞ്ഞു - ചൊല്ലി
രാമാ ഹരേ
ജയ രമ
Muthassi ullam thelinju cholli
Rama
Hare Jaya Rama
Muthassi
with a very clear heart told
Rama Hare Jaya Rama
ദക്ഷിണ ദിക്കിലഗസ്ത്യൻ - തന്നെ
ദർശിച്ചു പഞ്ചവടിയിൽ
ആശ്രമമൊന്നു ചമച്ചു - പിന്നെ
യാശ്വാസമോടെ വസിച്ചു
Dakshina dhikkil agasthyan –thanne
Darsichu , panchavatiyil
AAsramam onnu chamachu-pinne
Aswasathode Vasichu
They saw Agasthya in the southern direction
TAnd in Panchavati,
They built an Asram and lived
With peace there
മുത്തശ്ശി കണ്ണൊന്നടച്ചു - ചൊല്ലി
രാമാ ഹരേ
ജയ രാമ
Muthassi
Kannonnu adachu -Cholli
Rama
Hare Jaya Rama
Muthassi just closed
her eyes and told
Rama Hare Jaya Rama
ആശ്രമമുറ്റത്തൊരുനാൾ - ഒരു
സുന്ദരി വന്നു കിണുങ്ങി
രാവണസോദരിയാൾക്കു - രാമ
ചന്ദ്രനെ വേൾക്കണം പോലും
AAsramathu oru naal-oru
Sundari vannu kinungi
Ravana sodariyaalkku-Rama
Chandrane velkkanam polum
One day in the hermitage , one
Pretty lady came and muttered
The sister of Ravana, it seems
Wanted to marry Rama
മുത്തശ്ശി കാർക്കിച്ചു തുപ്പി - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassii kaakichu thuppi-Cholli
Rama Hare Jaya Rama
Muthassi spit with disgust and said
Rama Hare Jaya Rama
സീതയൊന്നൂറിച്ചിരിച്ചു - ശൂർപ്പ
ണഖയലറിയടുത്തു
ലക്ഷ്മണനാഞ്ഞോന്നു വെട്ടി - മൂക്കു
നഷ്ടമായ് രാക്ഷസിയോടി
Seetha onnu oori chirichu-Soorpa
Nakha alari Aduthu
Lakshmanan aanjonnu vetti-Mooku
Nashtamayi, Rakshasi odi
Seetha laughed with deep emotion –
Soorpanakha shouted and neared her
Lakshmana cut her deeply, She
Lost her nose and Rakshasi Ran
മുത്തശ്ശി കയ്യിണ കൊട്ടി - ചൊല്ലി
രാമാ ഹരേ ജയ രാമാ
Muthassi kayyina kotti -cholli
Rama Hare Jaya Rama
Muthassi clapped her hands and told
Rama Hare Jaya Rama
പറ്റമായ് രാക്ഷസരെത്തി - രാമ
നൊറ്റക്കവരെ വധിച്ചു
മാനിൻറെ രൂപം ധരിച്ചു - വന്ന
മാരീചനെയും വധിച്ചു
Pathamayi Rakshasar yethi –Raman
Othakku avare vadhichu
Maaninde Roopam darichu-vanna
Maareechaneyum vadhichu
Rakshasas came as huge crowd,
Rama killed them all alone
He also killed Mareecha,
Who came in the form of a deer
മുത്തശ്ശി വീണ്ടും മുറുക്കി - ചൊല്ലി
രാമാ ഹരേ
ജയ രാമാ
Muthassi veendum
murukki –cholli
Rama Hare Jaya
Rama
Muthassi
again chewed pan and said
Rama Hare Jaya Rama
സന്യാസിവേഷം ചമഞ്ഞു - വന്നു
രാവണൻ സീതയെ കട്ടു
പക്ഷി ജടായു തടുത്തു - പക്ഷെ
പുഷ്പകം പൊങ്ങിപ്പറന്നു
Sanyasi vesham camanju-vannu
Ravanan seethaye kattu
Pakshi Jatayu thaduthu –pakshe
Pushpakam pongi parannu
Dressing as a sage , came,
Ravana and kidnapped sita
The bird Jatayu stopped him, but
Pushpaka rose up and flew
മുത്തശ്ശിപൊട്ടിക്കരഞ്ഞു - ചൊല്ലി
രാമാ ഹരേ
ജയ രാമാ
Muthassi potti
karanju-cholli
Rama Hare
Jaya Rama
Muthassi cried
uncontrollably and said
Rama Hare Jaya Rama
ഈ വിധമാരണ്യകാണ്ഡം - നല്ല
മുത്തശ്ശിചൊന്നതു കേട്ടു
സാദരം പിഞ്ചു കിടാങ്ങൾ - ചൊല്ലി
രാമാ ഹരേ ജയ രാമാ
Yee vidham aaranya kandam –nalla
Muthassi chonnathu kettu
Saadaram pinju kidangal cholli
Rama Hare Jaya Rama
Hearing the story of forest as told,
By Muthassi
Uniformly those little kids told,
Rama Hare Jaya Rama
കിഷ്കിന്ധാകാണ്ഡം
Kishkinda
Kandam
Chapter
on Kishkinda
ഉണ്ണികളാദരവോടെ - വന്നു
മുത്തശ്ശി തന്നെ വണങ്ങി
തിണ്ണയിൽ ചുറ്റുമിരുന്നു - പിന്നെ
മുത്തശ്ശി
പാടിത്തുടങ്ങി
Unnikal
aadharavode Vannu
Muthassi thanne vanangi
Thinnayil chuthum
irunnu-Pinne
Muthassi
Padi thudangi
The
children came woith respect
Saluted the Muthassi
And
sat round her in the verandhaand later
Muthassi started singing
രാമാ ഹരേ ജയാ രാമ - രഘു
രാമാ ഹരേ ജയാ രാമ
Rama Hare Jaya -Raghu
Rama Hare Jaya Rama
സീതയെത്തേടി നടന്നു - രാമ
ചന്ദ്രനും സൗമിത്രിതാനും
ദേവിയെകണ്ട ജടായു - രാമ
ദേവനെ
കണ്ടു മരിച്ചു
Seethaye
thedi nadannu, Rama
Chandranum
Saumithri thanum
Deviye
kanda jatayu-Rama
Devane kandu
vandhichu
Searchindg
Sita walked Rama Chandra
And
son of Sumithra
Jatayu
who had seen her-saw ,
Rama
and saluted him
മുത്തശ്ശി കണ്ണ് നിറച്ചു - ചൊല്ലി
രാമാ ഹരേ ജയാ രാമ
Muthassi kaanu nirachu cholli
Rama Hare Jaya Rama
With tear filled eyes Muthassi told
Rama Hare Jaya Rama
രാക്ഷസനായ കബന്ധൻ - രാമ
സായകത്താൽ ഗതി നേടി
ഭക്ത ശബരി കൊടുത്ത - പഴം
ഭക്ഷിച്ചു ദേവൻ തെളിഞ്ഞു
Rakshasanaya Kabandan-Rama
Sayakathaal gathi nedi
Baktha Sabari kodutha pazham
Bakshichu devan thelinju
Kabanda who was a Rakshasa , by
Rama’s arrow attained heaven
Eating the fruits offered by
The Devoted sabari , Rama became clear
മുത്തശ്ശി എന്തോ നിനച്ചു - ചൊല്ലി
ഭക്തപ്രിയ രാമ രാമ
Muthassi yentho ninachu cholli
Baktha priya Rama Rama
Thiinking about something , Muthassi said
Rama Rama who loves devotees
പമ്പകടക്കവേ കണ്ടു - ഋശ്യ
മൂകത്തു നിന്ന് സുഗ്രീവൻ
മന്ത്രി ഹനുമാനെ വിട്ടു - രാമ
ലക്ഷ്മണന്മാരെ വരുത്തി
Pamba kadakkave kandu-Rishya
Mookathu ninnu sugreevan
Manthri Hanumane vittu-Rama
Lakshmananmaare varuthi
When they were crossoing Pamba, Sugreeva
From Rishya mooka saw them
He sent Hanuman and made
Rama and Lakshmana come
മുത്തശ്ശി വെറ്റ ചവച്ചു - ചൊല്ലി
രാമാ നിരുപമ രാമ
Muthassi Vetha chavachu Cholli
Rama nirupama Rama
Muthassi chewed betel leaf and told,
Rama, the matchless Rama
ശക്തനാം രാമാനുമായി - ഒരു
സഖ്യവും ചെയ്തു സുഗ്രീവൻ
ബാലിയെ രാമൻ വധിച്ചാൽ - താനോ
സീതയെ കണ്ടു പിടിക്കാം
Sakthanaam ramanum aayi-oru
Sakhyavum cheithu Sugreevan
Baliye Raman vadhichaal-Thano
Seethaye Kandu pidikkam
Along with the strong Rama,
Sugrreva signed a treaty
If Rama kills Bali, he will
Help in finding Sita
മുത്തശ്ശി ദീർഘിച്ചു മൂളി - ചൊല്ലി
രാമാ ജയ ജയ രാമ
Muthassi deegichu mooli-cholli
Rama Jaya , Jaya Rama
Muthassi hummed deeply and said
Rama Jaya, Jaya Rama
ബാലി സുഗ്രീവ സമരം - കണ്ടു
മാലോകരാകെ നടുങ്ങി
മാമരച്ചോട്ടിൽ മറഞ്ഞു - രാമ
നമ്പെയ്തു ബലിക്ക് നേരെ
Bali sugrreva samara kandu
Maalokarokke nadungi
Maamara chottil Maranju –Raman
Ambeithu , balikku nere
Seeing the fight between Bali ,
And Sugreeva all the devas shivered
Standing below a mango tree,
Rama sent an arrow towards Bali
മുത്തശ്ശി വേർപ്പു തുടച്ചു - ചൊല്ലി
ശ്രീ രാമ സത്യ സ്വരൂപ
Muthassi verppu thudachu-cholli
Sri Rama Sathya swaroopa
Muthassi wiped off her swat and told
Sri rama, he who is form of truth
ബാലി ക്ക് മോക്ഷം കൊടുത്തു - കൂടെ
താരക്ക് തത്വോപദേശം
കിഷ്കിന്ധ വാണു സുഗ്രീവൻ - വ്രത
നിഷ്ഠനായ് ശ്രീരാമചന്ദ്രൻ
Balikku Moksham koduthu-koode
Tharakku thathwopadesam
Kishkinda vanu Sugreevan-Vrutha
Nishtanai Sri Rama Chandran
Bali was given salvation and,
Thara was given advice of philosophy
Kishkinda was ruled by Sugreeva and Ramachandra
Observed penance
മുത്തശ്ശി കണ്ണുമടച്ചു - ചൊല്ലി
രാമാ ഹരേ ജയാ രാമ
Muthassi kannum adachu cholli
Rama Hare Jaya Rama
Muthassi closed her eyes and told
Rama Hare Jaya Rama
വമ്പിച്ച വാനര സൈന്യം - പിന്നെ
സീതയെത്തേടിയിറങ്ങി
രാമനെച്ചെന്നു തൊഴുതു - അട
യാളവും വാങ്ങി ഹനുമാൻ
Vambicha vanara sainyam –pinne
Sitaye thedi yirangi
Ramane chennu thozhuthu-Ada
Yalavum vaangi Hanuman
The huge monkey army , later
Got out searching for Sita
Hanuman went and saluted Rama
And got from him recognition sign
മുത്തശ്ശി ദൂരേക്ക് നോക്കി - ചൊല്ലി
രാമാ ജയ ജയ രാമ
Muthasi doorekku nokki-Holli
Rama Jaya jaya Rama
Muthassi started far off and told
Rama Jaya jaya Rama
സീതയെ കാണാഞ്ഞുഴന്നു - കട
ലോരത്തു ചെന്നു കപികൾ
സമ്പാതി ചൊല്ലിയറിഞ്ഞു - സീത
യുണ്ടല്ലോ ലങ്കാപുരിയിൽ
Sitaye kaananju uzhannu –kada
Lorathu chennu kapikal
Sampathi cholli yarinju-Sita
Yundallo Lanka puriyil
They wandered unable to see Sita
Monkeys went near the sea shore
And from words of Sampathi came to know
That Sita is there in city of Lanka
മുത്തശ്ശി നെഞ്ചും തടവി - ചൊല്ലി
ശ്രീരാമ സീതാഭിരാമ
Muthassi nenjum thadavi cholli
Sri Rama Seethabhirama
Muthassi massaged her chest andtold
Sri Rama Sithabhi Rama
അക്കരെച്ചെല്ലാൻ മിടുക്കൻ - ഹനു
മാനെന്ന് ജാംബവാനപ്പോൾ
ഒന്നങ്ങലറി ഹനുമാൻ - ചെന്നു
മാഹേന്ദ്രപർവ്വതമേറി
Akkare chellan midukkan –Hanu
Maanennu Jambavanappol
Onnu angu alari , Hanyman chennu
Mahendra parvathameri
Then Jambavan shouted , the expert
To go to the other shore is Hanuman
And then Hanuman went
And climbed the Mahendra mountain
മുത്തശ്ശിയോന്നെഴുനേറ്റു - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi onnu yezhunethu-cholli
Rama Hare Jaya Rama
Muthassi then stood up and told
Rams Hare Jaya Rama
കിഷ്കിന്ധയാകിയ കാണ്ഡം - ചൊല്ലി
മുത്തശ്ശിയൊന്നു നിറുത്തി
ഭക്തിയോടെല്ലാരുമൊത്തു - ചൊല്ലി
രാമാ ഹരേ ജയ രാമ
Kishkindayaakiya kandam chholli
Muthassiyonnu niruthi
Bakthiyodu yellarum othu Cholli
Rama Hare Jaya Rama
After telling the chapter on Kishkinda
Muthassi stooped for a while
And with devotion every one told
Rama Hare Jaya Rama
സുന്ദരകാണ്ഡം
Sundara kandam
The chapter of beauty
രാമകഥകളെ കേട്ടു - മതി
വന്നില്ലയെന്നു കിടാങ്ങൾ
എങ്കിലോ കേട്ടാലുമെന്നു - ചൊല്ലി
മുത്തശ്ശി പാടുകയായി
Rama kadhakale kettu-mathi ,
Vannilayennu kidangal
Yengilo kettalumennu -cholli
Muthassi Padukayayee
The Children told that they were not
Got satisfaction in hearing Rama’s story
Then hear said,
Muthassi and started singing
രാമാ ഹരേ ജയാ രാമ - രഘു
രാമാ
ഹരേ ജയാ രാമ
Rama
Hare Jaya Rama-Raghu
Rama Hare Jaya Rama
മഹേന്ദ്ര പർവ്വതത്തിങ്കൽ - ചെന്നു
മാരുതി കൈകൂപ്പി നിന്നു
രാമനെയുള്ളിൽ നിനച്ചു - പിന്നെ
ലങ്കയിലേക്ക് കുതിച്ചു
Mahendra parvathathingal chennu
Maruthi kai koopi ninnu
Ramane ullil ninachu-pinne
Lankayilekku kuthichu
Rama went up the mountain,
Stood saluting with clasped hands
Thought of Rama in his mind and then,
Jumped towards Lanka
മുത്തശ്ശി കൈകൂപ്പി നിന്നു - ചൊല്ലി
ഭക്തി
പാരായണ രാമ
Muthassi
kai koopi ninnu cholli
Baktha
Parayana Rama
Muthassi stoop up with saluting hands and told
Rama who looks after devotees
നാഗമാതാവിന് പരീക്ഷ - ത
രണം ചെയ്തു ശ്രീരാമദൂതൻ
നന്ദി മൈനകത്തിനേകി - സിംഹി
കയ്ക്കു തിരിച്ചടി നൽകി
Naga mathavin Pareeksha –tha
Ranm cheithu Sri Rama Dhoothan
Nandi mainakathinnu yeki-Simhi’
Kaykku thirichadi nalki
The test by mother of serpents-the emissarty
Of rama crossed that test
He gave thanks to Mainaks and
Gave tit for tat to simhika
മുത്തശ്ശി കൈയും തിരുമ്മി - ചൊല്ലി
വിഘ്ന വിനാശക രാമ
Muthassi kayyum thrummi-cholli
Vighna vinasaka Rama
Muthassi rubbed her hands and told
Rama who removes obstacles
കോട്ടയ്ക്കു കാവലിരിക്കും - ലങ്കാ
ലക്ഷ്മിയെത്തല്ലി കപീന്ദ്രൻ
ഉള്ളിൽ കടന്നു തിരഞ്ഞു - കണ്ടു
സീതയെ പൂമരച്ചോട്ടിൽ
KOttakku Kaavalirikkum –Lamka
Lakshmiye thalli Kapeendran
Ullil kadannu thiraju-Kandu
Sithaye poo mara chottil
That king of monkeys beat Lanka Lakshmi
Who stood guard to the fort
Went in , searched and found
Sita below a flowering tree
മുത്തശ്ശി ഗദ്ഗദം പൂണ്ടു - ചൊല്ലി
സീതാ പത്തേ രാമ രാമ
Muthassi gadhgadham poondu cholli
Sita Pathe Rama, Rama
Muthassi became emotional and told
Oh Rama, Rama , lord of Sita
രാമ രാമേതി ജപിച്ചു - സദാ
കണ്ണീരു തൂകുന്നു സീത
രാവണ കീർത്തനം പാടി - കാവ
ലാണല്ലോ രാക്ഷസിമാരും
Rama Ramethi japichu, sadhaa
Kanneeru thookunnu sita
Ravana keerthanam paadi-Kava
Laanallo Rakshasimaarum
Always chanting Rama, Rams
Sita was shedding tears
Always singing praises of Ravana
The Rakshasis were guarding her
മുത്തശ്ശി കണ്ണുനിറച്ചു - ചൊല്ലി
രാമ രാമ രാമ രാമാ
Muthassi kannu nirachu cholli
Rama, Rama, Rama, Rama
Muthassi filled her eyes with tears and told
Rama, Rama, Rama, Rama
സൂത്രത്തിൽ സീതയെക്കണ്ടു - അട
യാളവും കൈമാറി ദൂതൻ
പിന്നെയുദ്യാനം തകർത്തു - അടി
ച്ചക്ഷകുമാരനെ ക്കൊന്നു
Soothrathil Sithaye kandu –Ada
Yaalavum kai maari dhoothan
Pinne udhyanam thakarthu-adichu
Aksha kumarane konnu
Using Tricks after eeing sita
The emissary exchanged symbol of reconition
And later he powdered the garden and killed
Aksha Kumara by beating
മുത്തശ്ശി കണ്ണും മിഴിച്ചു - ചൊല്ലി
ദുഷ്ടവിനാശന
രാമ
Muthassi Kannu
mizhichu , cholli
Dushta
vinasana Rama
Blinking
her eyes Muthassi told,
Rama the destroyer of bad people
രാക്ഷസന്മാർ പിടികൂടി - രാജ
സന്നിധിയിൽ കൊണ്ടുവന്നു
നല്ല വിഭീഷണൻ ചൊല്ലു - കേട്ടു
കൊല്ലാതെ വിട്ടു കപിയെ
Raksanmar pidi koodi-Raja
Sannidhiyil kondu vannu
Nalla vibheeshanan Chollu Kettu
Kollathe vittu kapiye
Rakshasa caught him and took him,
Before the court of the king
Obeying the words of Good Vibheeshana
He was left without killing
മുത്തശ്ശി ആശ്വാസത്തോടെ - ചൊല്ലി
സജ്ജന രക്ഷക രാമ
Muthassi aaswasathode cholli
Sajjana Rakshaka Rama
Muthassi told along with hope
Rama who saves good people
എങ്കിലുമഗ്നി കൊളുത്തി - വാലി
ലക്കളി തീക്കളിയായി
മർക്കടൻ തീവെച്ചു ലങ്ക - യൊട്ടു
മുക്കാലും ചുട്ടു കരിച്ചു
Yengilum agni koluthi vali
Lakkali theekaliyayi
Markatan thee vechu lanka yottu
Mukkalum chuttu karichu
Inspite of that they set fire to his tail,
And that play became fire play
That monkey set fire to most
Of Lanka and burnt it
മുത്തശ്ശി കൈയ്യും മലർത്തി - ചൊല്ലി
ദർപ്പ വിനാശക രാമ
Muthasi kayyum malarthi cholli
Darpa vinasaka Rama
Opening her palms , Muthassi told
Rama who destroys pride
ഒറ്റക്കുതിപ്പിന് വായു - പുത്ര
നെത്തി മഹേന്ദ്ര മുകളിൽ
വാനരന്മാരോടിയെത്തി - നല്ല
വാർത്ത കേട്ടാർത്തു വിളിച്ചു
Otha kuthippinnu vayuputhran
Yethi Mahendra mukalil
Vanaranmar odi yethi-nalla
Vaartha kettu aarthu vilichu
In one jump that sonof wind god
Reached top of Mahendra,
The monkeys came running
And shouted with joy hearing the news
മുത്തശ്ശി പുഞ്ചിരി തൂകി - ചൊല്ലി
രാമാ ഹരേ ജയ രാമ
Muthassi punchiri tooki –Cholli
Rama hare jaya rama
Muthassi broke in to smile and told
Rama Hare Jaya Rama
വാനരന്മാരൊത്തുകൂടി - രാമ
ദേവൻറെ സന്നിധി ചെന്നു
വീരനാം ഭക്ത ഹനുമാൻ - അട
യാളവും വെച്ചു വണങ്ങി
Vanaranmar othu koodi-Rama
Devande sannidhi chennu-
Veeranaam baktha hanuman ada
Aalavum vechu vanangi
The monkeys together went,
In from of Sri Rama
And the valorous devotee Hanuman,
Kept the symbols and saluted
മുത്തശ്ശി കുമ്പിട്ടു കൂപ്പി - ചൊല്ലി
സജ്ജന സേവിത രാമ
Muthassi kumbittu koopi cholli
Sajjana sevitha Rama
Muthassi bent forward saluted and said,
Rama who is served by good people
സുന്ദരകാണ്ഡവും ചൊല്ലി - യൊന്നു
മന്ദഹസിച്ചു മുത്തശ്ശി
ഈണത്തിലുണ്ണികൾ പാടി - രഘു
രാമാ ഹരേ ജയ രമ
Sundara kandavum cholli –yonnu
Mandahasichu Muthassi
EEnathil unnikal paadi
Rama hare jaya rama
After telling the chapter of beauty
Muthussi broke in to pretty smile
And joined totogether sweetly the kids sang
Rama Hare Jaya Rama
യുദ്ധകാണ്ഡം
Yudha
kandam
Chapter of war
ഉണ്ണികൾക്കുത്സാഹമായി - കഥ
വർണ്ണിക്ക വേണമെന്നായി
തൊണ്ണൊന്നു കാട്ടിച്ചിരിച്ചു - പിന്നെ
മുത്തശ്ശി പാടിത്തുടങ്ങി
Unniklkku uthsaahamaayi-kadha
Varmikka venam yennayi
Thonnu onnu kaatti chirichu pinne
Muthassi padi thudangi
The children became enthusiastic and said
The story should be described
Muthassi showed her teeth , laughed
And Muthassi started singing
രാമാ ഹരേ ജയ രാമ - രഘു
രാമാ ഹരേ ജയ രാമാ
Rama Hare jaya Rama –Raghu
Rama Hare Jaya Rama
പാറകളിട്ടു കടലിൽ - നല്ല
പാലം പണിതു കപികൾ
എല്ലാരുമക്കരെച്ചെന്നു - സഖാവാ
യ വിഭീഷണനൊപ്പം
Paarakalittu kadalil nalla
Palam panithu kapikal
Yellarum akkare chennu, sakhava
Ya Vibheeshanan oppam
Putting huge stones , the monkeys
Built a good bridge
All people went to other shore,
Along with their friend Vibheeshana
മുത്തശ്ശി കൈയ്യും മലർത്തി - ചൊല്ലി
സജ്ജന രക്ഷക രാമ
Muthassi kayyyum malarthi cholli
Sajjana Rakshaka Rama
Opening her hands , Muthassi said,
Rama who protects good people
ശ്രീരാമനമ്പൊന്നയച്ചു - രാവ
ണൻറെ കിരീടം തെറിച്ചു
അന്നു തുടങ്ങിയ യുദ്ധം - പതി
നെട്ടു നാളോളം നടന്നു
Sri Raman ambonnayachu, rava
Nande kireedam therichu
Annu thudangiya yudham –pathi
Nettu naalolalam nadannu
Rama sent one arrow, the crown,
Of Ravana was thrown out
The war that started that day,
Went on for eighteen days
മുത്തശ്ശി കണ്ണും മിഴിച്ചു - ചൊല്ലി
യത്ഭുത വിക്രമ രാമ
Muthassi kannum mizhichu cholli
Adbutha vikrama Rama
Muthassi opening her eyes told
Oh Rama with wonderful valour
മേഘനാഥൻറെ നാഗാസ്ത്രം - കൊണ്ടു
രാമസൈന്യം ബോധമറ്റു
വന്നു ഗരുഡൻ വണങ്ങി - ബോധ
മറ്റവരൊക്കെ
ഉണർന്നു
Megha
nadhande nagasthram kondu
Rama
sainyam bodamathu
Vannu garudan vanangi-boda
Mathavarokke
unarnnu
Being
hit by serpent arrow of Meghanadha
The army of Rama
lost consciousness
The Garuda
came and saluted
All those who lost consciousness awoke
മുത്തശ്ശിയൊന്നു ചിരിച്ചു - ചൊല്ലി
സർവ്വാത്മകാ
രാമ രാമ
Muthassiyonnu chirichu-cholli
SArvathmaka Rama Rama
Muthassi
laughed and told,
Rama of all the souls , Rama
കൂർക്കം വലിച്ചുറങ്ങുന്ന - കുംഭ
കർണ്ണനെ തട്ടിയുണർത്തി
രാവണൻ പോരിനയച്ചു - പക്ഷെ
രാമശരമേറ്റു ചത്തു
Koorkkam valichurangunna , kumbha
Karnane thattiyunarthi
Ravanan porinnayachu-Pakshe
Rama sarameththu chathu
Kumba karna who was sleeping with,
Snores was woken up ,
And Ravana sent him for war, but
Hit by an arrow of Rama he died
മുത്തശ്ശിയൊന്നു നിവർന്നു - ചൊല്ലി
സത്യ പരാക്രമ
രാമ
Muthassi
onnu nivarnnu cholli
SAthya parakrama Rama
Muthassi
straightened herself and told,
Rama of true valour
ബ്രഹ്മാസ്ത്രം കൊണ്ടിന്ദ്രജിത്ത് - രാമ
സൈന്യത്തെ വീണ്ടും തളർത്തി
രാവണശൂലം തറച്ചു ബോധ
മറ്റു സൗമിത്രിയൊരിക്കൽ
Brahmastram kondu indra jithu Rama
Sainyathe veendum thalaarthi
Ravana soolam tharachu bodam aththu,
Saumithri orikkal
Once Indrajith made the army of Rama
Weak by his Brahmastra
Once due to spear of Ravana
Lakshmana lost his conciousness
മുത്തശ്ശി കണ്ണുനിറച്ചു - ചൊല്ലി
ദുഃഖ നിവാരണ രാമ
Muthassi kannu nirachu cholli
Dukha nivarana Rama
With eyes full of tears Muthassi told
Rama who removes sorrow
അങ്ങ് ഹിമവാനിൽ ചെന്നു - കൊണ്ടു
വന്നു മരുന്നു ഹനുമാൻ
ആണല്ലോ സൗമിത്രി കൊന്നു - മേഘ
നാഥനെ ദിവ്യ ബാണത്താൽ
Angu himavanil chennu kondu
Vannu marunnu Hanuman aanallo
SAumithri konnu megha ,
Nadhane Dhivya banathaal
Was it not Hanuman who went,
To Himalayas and brought divine medicines
SAumithri killed Megha Nadha,
Using his divine arrows
മുത്തശ്ശി വീണ്ടും മുറുക്കി - ചൊല്ലി
രാമാ ഹരേ
ജയ രാമ
Muthassi veendum murukki –cholli
Rama Hare
Jaya Rama
Muthassi
again chewed pan and sid
Rama Hare Jaya Rama
ബ്രഹ്മാസ്ത്ര മെയ്തു ശ്രീമാൻ - ദശ
കണ്ഠൻറെ യന്ത്യം വരുത്തി
ലങ്ക വിഭീഷണനേകി - സീത
യഗ്നി പരീക്ഷ ജയിച്ചു
Brahmastram yeithu sri Raman-dasa
Kandande anthyam varuthi
Lanka vibheeshananeki-Sita
Agni pareeksha jayichu
Rama sent Brahmastra and
Made an end of the ten headed one
Lanka was given to Vibheeshana , Sita
Won the test by fire
മുത്തശ്ശി കയ്യിണ കൊട്ടി - ചൊല്ലി
നാരായണാ രാമ രാമ
Muthassi kayyina kotti choli
Narayana , Rama Rama
Muthassi clapped both hands and told
Narayana, Rama Rama
പുഷ്പകമേറിയെല്ലാരും - വീണ്ടും
എത്തിയയോദ്ധ്യാപുരിയിൽ
ശ്രീരാമപട്ടാഭിഷേകം - നല്ല
കെങ്കേമമായി നടന്നു
Pushpakameri yellorum-veendum
Yethi ayodhya puriyil
Sri Rama Pattabhishekam nalla.
Kemkemamayi Nadannu
All people climbed Pushpaka plave
And reached the town of ayodhya
The crowning of Rama ,
Took place in a very grand manner
മുത്തശ്ശി കൈകൂപ്പി നിന്നു - ചൊല്ലി
സീതാ പതേ രാമ രാമ
Muthassi kai koopi ninnu-choli
Sita pathe Rama Rama
Muthassi stood saluting with folded hands and said
Lord of Sita , Rama , Rama
സത്യധർമ്മാദി പുലർന്നു -സ്വർഗ്ഗ
തുല്യമായി രാമരാജ്യം
രാമായണ കഥ പാടി - നല്ല
പൈതങ്ങളേ വളർന്നാലും
SAthya dharmaadhi pularnnu- swarga
Thulyamayi Rama Rajyam
Ramayana Kadha paadi-nalla
Paithangale valarnnalum
The truth and Dharma rose up,
Rama’s country became equal to heaven
Singing the story of Ramayana,Oh good
Children please grow up
മുത്തശ്ശി ചെല്ലമടച്ചു -ചൊല്ലി
ദേവനാരായണ രാമ
Muthassi chellamadachu cholli
Deva Narayana Rama
Muthassi closed the pan box and told
God Narayana Rama
യുദ്ധകാണ്ഡം കഥയേവം - ചൊല്ലി
മുത്തശ്ശി നിർത്തിയ നേരം
ബദ്ധമോദേന കിടാങ്ങൾ - ചൊല്ലി
രാമാ ഹരേ ജയാ രാമ
രാമാ ഹരേ ജയ രാമ - ചൊല്ലി
രാമാ ഹരേ ജയ രാമ
Yudha kandam kadha yevam cholli
Muthassi niruthiya neram
Badha modhena kidaangal cholli
Rama Hare Jaya Rama
Rama hare h jaya Rama-cholli
Rama hare jaya Rama
When Muthassi told the chapter of Youdha,
And when she stooped
Withrising joy the children said
Rama Hare jaya Rama
Rama Hare jaya Rama-told
Rama Hare Jaya Rama
സമാപ്തം
SAmaptham
The end
No comments:
Post a Comment