Tuesday, January 7, 2025

പുതുക്കോട്ടു അന്നപൂണേശ്വരി പഞ്ച രത്നം (മലയാളം0 Puthukottu annapurneswari Pancharathnam

പുതുക്കോട്ടു  അന്നപൂണേശ്വരി  പഞ്ച രത്നം (മലയാളം)

By

P.R.Ramachander

പുതുക്കോട്ടിൽ വസിക്കും  എന്ടെ  അമ്മെ,

എന്ടെ തമ്പുരാട്ടി , ഭഗവാന്ന്  പോലും ,

പിച്ചയിട്ട  എന്ടെ  മാതാവേ  , അന്നപൂർണേശ്വരി

എന്ടെ ഭഗവതി , നിറഞ്ഞ കണ്ണുകളോടെ കൈ  തൊഴാം

Pudukottil  vasikkum  yende  amme,

Yende thamburatti, bhagavannu  polum,

Pichayitta  yende maathaave, Annapurneswari

Yende  BHagawathi Niranja  kannukalode kai thozham

കാലത്തിന്ടെ  പോക്കിൽ  ആധിയും വ്യാധിയും ,എന്ടെ അമ്മേ

മനസ്സ്  തകർക്കുമ്പോൾ , 'അമ്മ  അല്ലാത്ത   ആരും  ഇല്ല ഞങ്ങൾക്കു

കണ്ണ്  അടയ്ക്കുമ്പോൾ , കാണാം നിങ്ങളെ , എന്ടെ അമ്മയായ്

എന്ടെ ഭഗവതി , നിറഞ്ഞ കണ്ണുകളോടെ കൈ  തൊഴാം

Kaalathinde pokkil  yennum adhiyum , vyadhiyum yende amme

Manassu  thakarkkumbol, Amma alllathe  aarum illa jnangalkku

Kannu  adakkumbol  , kaanaam ningale , yende  ammayai

Yende  BHagawathi Niranja  kannukalode kai thozham

നീ എന്നോ  വന്നു, നിന്ടെ  കുഞ്ഞുങ്ങളെ  ഊട്ടീടുവാൻ ,

അന്നപൂർണേശ്വരി ഞങ്ങൾ തൻ ഗ്രാമത്തെ

സ്വർഗം ആക്കീടുവാൻ , പുതുക്കോട്ടു  അന്നപൂണേശ്വരി  ,

എന്ടെ ഭഗവതി , നിറഞ്ഞ കണ്ണുകളോടെ കൈ  തൊഴാം

Nee yenno vannu  , ninde  kunjugale  ootteeduvaan

Annapurneswari  , Jnangal  than  gramathe,

Swargamakkedum, pudukottu Annapurneswarii

Yende  BHagawathi Niranja  kannukalode kai thozham

നിന്ടെ കുഞ്ഞുങ്ങൾ  ഓടി  ലോകത്തിന്  മൂലയെല്ലാം എത്തി

എന്നാലും അവർ എത്തും , നിന്ടെ  സന്നിദാനത്തിൽ

ഓരോ നവരാത്രിക്കും നിന്നെ തൊഴുതീടുവാനായ്

എന്ടെ ഭഗവതി , നിറഞ്ഞ കണ്ണുകളോടെ കൈ  തൊഴാം

Ninde  kunjungal  odi  lokathin moolayellam yethi

Yennalum   avar  yethum , ninde  sannidhanathil

Oaro  navarathhrikkum, ninne   thozhutheeduvaanaayi

Yende  BHagawathi Niranja  kannukalode kai thozham

ഞങ്ങൾക്കു എത്ര  വയസ്സായാലും ,  ഞങ്ങൾ എവിടെ ആയാലും

ദുഃഖം സഹിക്കാതെ കരയാൻ തോന്നുമ്പോൾ

വിളിക്കും ഞങ്ങളുടെ  അമ്മയെ "എന്ടെ പുതുക്കോട്ടു  ഭഗവതി "

എന്ടെ ഭഗവതി , നിറഞ്ഞ കണ്ണുകളോടെ കൈ  തൊഴാം

Jnangalkku     yethra  vayassilum , jnangal yevide  aayaalum

Dukham sahikkathe  karayaan thonnumbol

Vilikkum jnangalude ammaye “ yende Pudukottu Bhagawathi”

Yende  BHagawathi Niranja  kannukalode kai thozham

No comments: